Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpotifyandYouTube Music

യു​ക്രെ​യ്നെ​തി​രെ പു​തി​യ ആ​യു​ധ​വു​മാ​യി റ​ഷ്യ; എ​ഐ നി​ർ​മി​ത പാ​ട്ടു​ക​ളി​ലൂ​ടെ യു​ദ്ധ​പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കു​ന്നു

മോ​സ്കോ: യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ പു​തി​യ ത​ന്ത്ര​വു​മാ​യി റ​ഷ്യ. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച നൂ​റു​ക​ണ​ക്കി​ന് പാ​ട്ടു​ക​ളി​ലൂ​ടെ റ​ഷ്യ​ൻ അ​നു​കൂ​ല യു​ദ്ധ​പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 'സു​നോ' , 'ഉ​ഡി​യോ' തു​ട​ങ്ങി​യ എ​ഐ മ്യൂ​സി​ക് ജ​ന​റേ​റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് റ​ഷ്യ ഈ ​പു​തി​യ രീ​തി പ​രീ​ക്ഷി​ക്കു​ന്ന​ത്.

സ്പോ​ട്ടി​ഫൈ, ആ​പ്പി​ൾ മ്യൂ​സി​ക്, യൂ​ട്യൂ​ബ് മ്യൂ​സി​ക് തു​ട​ങ്ങി​യ പ്ര​മു​ഖ മ്യൂ​സി​ക് സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​രം പാ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. 'ടെ​ർ​ക്കോ​ൺ' എ​ന്ന സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​യു​ടെ പ​ഠ​ന​മ​നു​സ​രി​ച്ച്, ഇ​തു​വ​രെ 981-ഓ​ളം റ​ഷ്യ​ൻ അ​നു​കൂ​ല യു​ദ്ധ​പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും 2024-ന് ​ശേ​ഷ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്മി​ർ പു​ടി​ൻ ആ​രം​ഭി​ച്ച യു​ദ്ധ​ത്തെ 'ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധം' എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​ഗാ​ന​ങ്ങ​ൾ, യു​ക്രെ​യ്ൻ പൗ​ര​ന്മാ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നും റ​ഷ്യ​ൻ സൈ​നി​ക​രെ മ​ഹ​ത്വ​വീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ്.

വി​ദ്വേ​ഷ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും എ​ഐ ഗാ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും, പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ മോ​ഡ​റേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളെ വെ​ട്ടി​ച്ചാ​ണ് ഇ​ത്ത​രം പ്രൊ​പ്പ​ഗാ​ൻ​ഡ ഗാ​ന​ങ്ങ​ൾ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക്രെം​ലി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന 'ഇ​ന്‍റ​ർ​നെ​റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്' പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ ഇ​ത്ത​രം രാ​ജ്യ​സ്നേ​ഹ പ്രോ​ജ​ക്റ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up